Connect with us

Gulf

റാസ് അല്‍ ഖൈമ കിരീടാവകാശിയുടെ വിവാഹം; തടവുകാര്‍ക്ക് മോചനം

Published

|

Last Updated

റാസ് അല്‍ ഖൈമ: കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി വിവാഹിതനായതിന്റെ സന്തോഷസൂചകമായി വിവിധ നാട്ടുകാരായ 193 തടവുകാര്‍ക്കു മോചനം.

ഇവരുടെ സാമ്പത്തിക ബാധ്യതകള്‍ ഏറ്റെടുക്കുമെന്നു സുപ്രീം കൗണ്‍സില്‍ അംഗവും റാസ് അല്‍ ഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി വ്യക്തമാക്കി.

ഇവര്‍ക്കു കുടുംബാംഗങ്ങളുമായി എത്രയും പെട്ടെന്ന് ഒത്തുചേരാന്‍ അവസരമൊരുക്കുമെന്ന് അറ്റോര്‍ണി ജനറല്‍ ഹസന്‍ സഈദ് പറഞ്ഞു. കഴിഞ്ഞ ദിവസം സമൂഹ വിവാഹവേദിയില്‍ വിവാഹിതനായി കിരീടാവകാശി മാതൃകയായിരുന്നു.

കിരീടാവകശിക്കൊപ്പം 174 പേരുടെ വിവാഹവും നടന്നു. എമിറേറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിവാഹമാണ് നടന്നത്.

Latest