Connect with us

International

മ്യാന്മര്‍ പ്രസിഡന്റ് ടിന്‍ ച്യാവ് രാജിവച്ചു

Published

|

Last Updated

യാങ്കൂണ്‍: ആങ് സാന്‍ സൂചിയുടെ വിശ്വസ്തനായ മ്യാന്മര്‍ പ്രസിഡന്റ് രാജിവച്ചു. റോഹിംഗ്യകള്‍ക്കെതിരെയുള്ള മ്യാന്മര്‍ സര്‍ക്കാറിന്റെ നടപടികളില്‍ അന്തരാഷ്്ട്ര തലത്തില്‍ പ്രതിഷേധം തുടരുമ്പോള്‍ ടിന്‍ ച്യാവിന്റെ രാജി സൂചിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വിശ്രമം അത്യാവശ്യമാണെന്നും രാജി വെക്കുകയാണെന്നും പ്രസിഡന്റിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് അറിയിച്ചത്. എന്നാല്‍ രാജി വെക്കാനുള്ള യഥാര്‍ഥ കാരണം വ്യക്തമല്ല. ടിന്‍ ച്യാവിന് എഴുപത്തിരണ്ട് വയസ്സ് പ്രായമണ്ട്.

ഏഴു ദിവസത്തിനകം പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുമെന്നും അതുവരെ വൈസ് പ്രസിഡന്റിനായിരിക്കും ചുമതലയെന്നും മ്യാന്മര്‍ സര്‍ക്കാര്‍ അറിയിച്ചു. കുറച്ചു മാസങ്ങളായി ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ടിന്‍ ച്യാവിനുള്ളതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സൂചിയുടെ സ്‌കൂള്‍ സഹപാഠിയായിരുന്ന ടിന്‍ ച്യാവ് ഏറ്റവും അടുത്ത വിശ്വസ്തനുമായിരുന്നു. മ്യാന്മറിലെ പട്ടാളവാഴ്ച അവസാനിച്ചതിനു ശേഷം ഇദ്ദേഹത്തെ മുന്‍നിര്‍ത്തിയായിരുന്നു സൂചിയുടെ ഭരണം. 2016 ഏപ്രിലിലാണ് ടിന്‍ ച്യാവ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തത്.

Latest