ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയ സംഭവം; അമൃത എന്‍ജിനീയറിംഗ് കോളജ് അടച്ചു

Posted on: March 21, 2018 6:41 pm | Last updated: March 21, 2018 at 10:26 pm
SHARE

കൊല്ലം: ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയ സംഭവം വിവാദമായതിനേത്തുടര്‍ന്ന് കൊല്ലം അമൃത എന്‍ജിനീയറിംഗ് കോളജ് അനശ്ചിത കാലത്തേക്ക് അടച്ചു. വിദ്യാര്‍ഥികള്‍ ഇന്ന് തന്നെ ഹോസ്റ്റല്‍ ഒഴിയണമെന്നും മാനേജ്‌മെന്റ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഭക്ഷണത്തില്‍ പുഴുക്കളെ കണ്ടെത്തിയതിനെ തുടര്‍ന്ന് കോളജ് ക്യാമ്പസ് വിദ്യാര്‍ഥികള്‍ ഉപരോധിച്ചിരുന്നു.

കോളജ് അടക്കുന്നതില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധം അറിയിച്ചെങ്കിലും ഇത് അംഗീകരിക്കാന്‍ കോളജ് മനേജ്‌മെന്റ് ഇതുവരെ തയാറായിട്ടില്ല.