Connect with us

National

ഇന്ത്യയില്‍ തീവ്രവാദി ആക്രമണങ്ങള്‍ക്കായി സിഖ് യുവാക്കള്‍ പാക്കിസ്ഥാനില്‍ പരിശീലനം നേടി: ആഭ്യന്തര മന്ത്രാലയം

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യയില്‍ തീവ്രവാദി ആക്രമണങ്ങള്‍ നടത്തുന്നതിനായി സിഖ് യുവാക്കള്‍ പാക്കിസ്ഥാനിലെ ഐ എസ് ഐ കേന്ദ്രങ്ങളില്‍ പരിശീലനം നേടിയതായി ആഭ്യന്തര മന്ത്രാലയം പാര്‍ലമെന്റ് പാനലിനെ അറിയിച്ചു. കാനഡയിലും മറ്റ് രാജ്യങ്ങളിലുമുള്ള സിഖ് സമൂഹത്തിലെ അംഗങ്ങള്‍ രാജ്യത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരണ നല്‍കുന്നതായും മന്ത്രാലയം പറഞ്ഞു. സാമൂഹ്യമാധ്യമങ്ങളും ഇന്റര്‍നെറ്റും ദുരുപയോഗം ചെയ്ത് യുവാക്കളെ തീവ്രവാദത്തിലേക്ക് വഴിതിരിച്ചുവിടുന്നത് വലിയ വെല്ലുവിളിയാണെന്ന് യൂണിയന്‍ ഹോം സെക്രട്ടറി നയിച്ച ഉദ്യോഗസ്ഥ സംഘം ബി ജെ പി നേതാവ് മുരളി മനോഹര്‍ ജോഷി തലവനായ എസ്റ്റിമേറ്റ്‌സ് കമ്മറ്റിയോട് പറഞ്ഞു.
റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര പോലീസ് സേനയും ആഭ്യന്തര സുരക്ഷ വിഭാഗവും സ്ഥിതിഗതികള്‍ വിലയിരുത്തി. പഞ്ചാബിനെക്കൂടാതെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ആക്രമണം നടത്താന്‍ പാക്കിസ്ഥാന്‍ കേന്ദ്രമാക്കിയുള്ള തീവ്രവാദി സംഘങ്ങളുടെ കമാന്‍ഡര്‍മാര്‍ക്കുമേല്‍ ഐ എസ് ഐ അടക്കമുള്ള ചാരസംഘടനകള്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.