പി സി സി അധ്യക്ഷന്‍മാരുടെ രാജി തുടരുന്നു; രാജ് ബബ്ബറും രാജി വെച്ചു

Posted on: March 21, 2018 12:39 pm | Last updated: March 21, 2018 at 1:52 pm
SHARE

ലഖ്‌നൗ: ഗോവ കോണ്‍ഗ്രസ് അധ്യക്ഷന്‍ ശാന്തറാം നായിക് തല്‍സ്ഥാനം രാജിവെച്ചതിന് പിറകെ യു പി പിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും  രാജ് ബബ്ബറും രാജിവെച്ചു. കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് താന്‍ രാജിവെക്കുന്നതെന്ന് ശാന്തറാം രാജിക്ക് ശേഷം പറഞ്ഞിരുന്നു.

നേത്യനിരയിലേക്ക് പുതുതലമുറ കടന്നുവരാന്‍ പഴയതലമുറ വഴിയൊരുക്കണമെന്നാണ് രാഹുല്‍ ഗാന്ധി പ്രസംഗിച്ചത്. ഗോരഖ്പുര്‍,ഫുല്‍പുര്‍ എന്നീ ലോക്‌സഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദയനീയ പരാജയമാണ് ഏറ്റ് വാങ്ങിയത്. ഇതിന് പിറകെയാണ് സംസ്ഥാന അധ്യക്ഷനായ രാാജ് ബബ്ബര്‍ രാജിവെക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here