Connect with us

Kerala

വയല്‍ക്കിളികളെ നേരിടാന്‍ സിപിഎം സമരമുഖത്തേക്ക്

Published

|

Last Updated

കണ്ണൂര്‍: കീഴാറ്റൂരില്‍ ബൈപ്പാസിനെതിരായ വയല്‍ക്കിളികളുടെ സമരത്തെ
പ്രതിരോധിക്കാന്‍ സിപിഎമ്മും സമരത്തിലേക്ക്. വയല്‍ക്കിളികളുടെ സമരത്തിനെതിരെ ശനിയാഴ്ച തളിപ്പറമ്പില്‍ നിന്നും കീഴാറ്റൂരിലേക്ക് സിപിഎമ്മിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച് നടത്തും. നാടിന് കാവല്‍ എന്ന പേരിലാണ് സമരം. സമരത്തില്‍ 3,000 സിപിഎം പ്രവര്‍ത്തകര്‍ പങ്കെടുക്കും. മാര്‍ച്ച് 25നുശേഷം പന്തല്‍ കെട്ടി സമരം നടത്താനാണ് സിപിഎം നീക്കം.

വയല്‍ക്കിളികളുടെ നേതൃത്വത്തില്‍ കീഴാറ്റൂരില്‍ ഞായാറാഴ്ച പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് സിപിഎമ്മും സമരവുഖത്തേക്കിറങ്ങുന്നത്. വയല്‍ക്കിളികളുടെ സമരം സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയ പശ്ചാത്തലത്തില്‍കൂടിയാണ് സിപിഎം സമരം. കഴിഞ്ഞ ദിവസം വയല്‍ക്കിളികളുടെ സമരപന്തല്‍ സിപിഎം പ്രവര്‍ത്തകര്‍ കത്തിച്ചിരുന്നു.

Latest