ആരാധനാലയങ്ങളില്‍ ആയുധ പരിശീലനം അനുവദിക്കില്ല: മുഖ്യമന്ത്രി

Posted on: March 21, 2018 12:05 pm | Last updated: March 21, 2018 at 2:11 pm

തിരുവനന്തപുരം: ആരാധനാലയങ്ങളിലെ ആയുധപരിശീലനത്തിനെതിരെ സര്‍ക്കാര്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആവശ്യമെങ്കില്‍ ഇതിനായി നിയമനിര്‍മാണം നടത്തുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

ആരാധനാലയങ്ങളില്‍ ആയുധ പരിശീലനം നടത്തുന്നത് വളരെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. ഇക്കാര്യം നിരീക്ഷിക്കാന്‍ നിലവില്‍ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും നിയമസഭയില്‍ വി ഡി സതീശന്‍ എം എല്‍ എയുടെ സബ്മിഷന് മറുപടി പറയവെ മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഉള്‍പ്പെടെ ഭക്തിയുടെ മറപറ്റി വിവിധ ആരാധനാലയങ്ങളില്‍ ആയുധ പരിശീലനം നടക്കുന്നുണ്ടെന്ന് വി ഡി സതീശന്‍ സബ്മിഷനില്‍ ചൂണ്ടിക്കാട്ടി.