കീഴാറ്റൂര്‍ പാടത്ത് സിംഗൂരും നന്ദിഗ്രാമും ആവര്‍ത്തിക്കും: ജയശങ്കര്‍

Posted on: March 21, 2018 9:48 am | Last updated: March 21, 2018 at 12:12 pm
SHARE

തിരുവനന്തപുരം: കീഴാറ്റൂരിലെ വയല്‍ സമരത്തെ എതിര്‍ക്കുന്ന സിപിഎമ്മിന്റെ നിലപാടിനെ വിമര്‍ശിച്ചും പരിഹസിച്ചും രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ ജയശങ്കര്‍.

ഇത്തരം സമരങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് സിപിഎമ്മിനെ ആരും പഠിപ്പിക്കേണ്ട. സമരത്തിന് പിന്നില്‍ അമേരിക്കന്‍ ചാരസംഘടനയുടെ കറുത്ത കൈകളുണ്ട്. കേരളത്തിന്റെ വികസനം തടസ്സപ്പെടുത്തണമെന്ന ആഗോള സാമ്രാജ്യത്വ അജണ്ടയാണ് സമരക്കാര്‍ക്കുള്ളത്. കീഴാറ്റൂര്‍ പാടത്ത് സിംഗൂരും നന്ദിഗ്രാമും ആവര്‍ത്തിക്കുമെന്നും ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

സമരത്തിന് മാവോയിസ്റ്റ് പിന്തുണയുണ്ടെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ജയശങ്കറുടെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം……

വയല്‍ക്കിളികളല്ല, വയല്‍ കഴുകന്മാര്‍!

വികസന വിരുദ്ധര്‍!!

കൊഞ്ഞാണന്മാര്‍!!!

കീഴാറ്റൂരില്‍ വയല്‍ നികത്തലിനെതിരെ സമരം ചെയ്യുന്ന പഹയന്മാര്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന മാവോയിസ്റ്റുകളാണ്. അമേരിക്കന്‍ ചാരസംഘടനയുടെ കറുത്ത കൈകളും ഇതിലുണ്ട്. കേരളത്തിന്റെ വികസനം തടസ്സപ്പെടുത്തണമെന്ന ആഗോള സാമ്രാജ്യത്വ അജണ്ടയാണ് സമരക്കാര്‍ക്കുളളത്.

ഇത്തരം സമരങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നു സിപിഐ (എം)നെ ആരും പഠിപ്പിക്കേണ്ട. വയലിലെ ജോലിക്ക് വരമ്പത്തു കൂലി.

കീഴാറ്റൂര്‍ പാടത്ത് സിംഗൂരും നന്ദിഗ്രാമും ആവര്‍ത്തിക്കും. പറഞ്ഞില്ലെന്നു വേണ്ടാ.

 

LEAVE A REPLY

Please enter your comment!
Please enter your name here