പുടിന് ട്രംപിന്റെ അഭിനന്ദനം

Posted on: March 21, 2018 9:12 am | Last updated: March 21, 2018 at 10:35 am
SHARE

വാഷിംഗ്ടണ്‍: റഷ്യന്‍ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട വഌദിമിര്‍ പുടിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അഭിനന്ദനം. സമീപ ഭാവിയില്‍ പുടിനുമായി കൂടിക്കാഴ്ച നടത്തുമെന്നും ട്രംപ് പറഞ്ഞു.

നാലാം തവണയാണ് പുടിന്‍ റഷ്യന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ഈ വിജയത്തോടെ റഷ്യയുടെ പരമോന്നത സ്ഥാനത്ത് കാല്‍ നൂറ്റാണ്ടിലേക്ക് പ്രവേശിക്കുകയാണ് പുടിന്‍. 2024ലാണ് പുടിന്റെ പ്രസിഡന്റ് കാലാവധി അവസാനിക്കുക.

ഇതിന് മുമ്പ് ഏകാധിപതിയായ ജോസഫ് സ്റ്റാലിന്‍ മാത്രമേ ലോകത്തെ വലിയ രാജ്യമായ റഷ്യയുടെ പ്രസിഡന്റ് സ്ഥാനത്ത് ദീര്‍ഘകാലം ഇരുന്നിട്ടുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here