ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് മുന്നണി പ്രവേശനമുണ്ടാകുമെന്ന് ഐ എന്‍ എല്‍

എ പി വഹാബ് പ്രസി., കാസിം ഇരിക്കൂര്‍ ജന.സെക്ര
Posted on: March 21, 2018 6:14 am | Last updated: March 21, 2018 at 1:20 am
SHARE
പ്രസിഡന്റ്, സെക്രട്ടറി

കോഴിക്കോട്: മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് ഇടതുനേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് പ്രൊഫ. എ പി അബ്ദുല്‍ വഹാബ്. ഈ ആവശ്യമുന്നയിച്ച് കത്ത് നല്‍കിയിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഇടത് മുന്നണി പ്രവേശനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ദേശീയ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാന്‍ ഐ എന്‍ എലിന്റെ അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള ഭാരവാഹികളെ പ്രഖ്യാപിച്ചു. ഇന്നലെ പുതിയറയില്‍ നടന്ന കൗണ്‍സിലിലാണ് പുതിയ ഭാരവാഹികളെ തിരിഞ്ഞെടുത്തത്. പ്രൊഫ. എ പി അബ്ദുല്‍ വഹാബ് (പ്രസി.), ഖാസിം ഇരിക്കൂര്‍ (ജന. സെക്ര.), ബി ഹംസ ഹാജി കണ്ണൂര്‍ (ട്രഷറര്‍), പ്രൊഫ. എ എ അമീന്‍ തിരുവനന്തപുരം, എച്ച് മുഹമ്മദലി ആലപ്പുഴ, സി എച്ച് മുസ്തഫ മലപ്പുറം, എം എം മാഹിന്‍ തിരുവനന്തപുരം (വൈ. പ്രസി.), എം എ ലത്വീഫ് കാസര്‍കോട്, എം എം സുലൈമാന്‍ ഇടുക്കി, സി പി നാസര്‍കോയ തങ്ങള്‍, പ്രിയ ബിജു തിരുവനന്തപുരം (സെക്ര.) എന്നിവരാണ് പുതിയ ഭാരവാഹികള്‍.

സംസ്ഥാന പ്രസിഡന്റ് എസ് എ പുതിയവളപ്പില്‍ അന്തരിച്ചതിന് ശേഷം പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ് കിടക്കുകയായിരുന്നു. സീനിയര്‍ വൈസ് പ്രസിഡന്റ് കെ എസ് ഫഖ്‌റുദ്ദീനായിരുന്നു ചുമതല. പുതിയ സെക്രട്ടേറിയറ്റ് അംഗങ്ങളായി അഹമ്മദ് ദേവര്‍ കോവില്‍, എന്‍ കെ അസീസ്, അജിത്കുമാര്‍ ആസാദ് കാസര്‍കോട്, സുബൈര്‍ പടുപ്പ്, ബഷീര്‍ ബടേരി, സാദത്ത് ചാരുംമൂട് എന്നിവരെയും തിരഞ്ഞെടുത്തു. 15 പ്രവര്‍ത്തക സമിതി അംഗങ്ങളെയും തിരഞ്ഞെടുത്തു. അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാനാണ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചത്.