Connect with us

Kerala

അധികൃതരുടെ അനാസ്ഥ; ഓക്‌സിജന്‍ കിട്ടാതെ രോഗി മരിച്ചു

Published

|

Last Updated

തൃശൂര്‍: തൃശൂര്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ രോഗി മരിച്ചു. കിഴക്കുംപാട്ടുകര സ്വദേശി പരേതനായ കേരറക്കാട്ടില്‍ കൊച്ചാപ്പുവിന്റെ മകന്‍ കെ കെ സെബാസ്റ്റ്യന്‍ (64) ആണ് മരിച്ചത്. ശ്വാസംമുട്ട് ബാധിച്ച് ഏറെനാളായി അമല മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സെബാസ്റ്റ്യനെ രണ്ട് ദിവസം മുമ്പാണ് തൃശൂര്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്നലെ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. രാവിലെ 11.30 ഓടെ ജില്ലാ ആശുപത്രിയുടെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. ഓക്‌സിജന്‍ മാസ്‌ക് ധരിച്ചിരുന്നുവെങ്കിലും നേരത്തെ ഘടിപ്പിച്ചിരുന്ന ഓക്‌സിജന്‍ സിലിന്‍ഡര്‍ നീക്കം ചെയ്തതാണ് മരണത്തിനു കാരണമായത്. പകരം വേറെ ഓക്‌സിജന്‍ സിലിന്‍ഡര്‍ നല്‍കാന്‍ ജില്ലാ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. ആംബുലന്‍സില്‍ ഓക്‌സിജന്‍ സിലിന്‍ഡര്‍ ഉണ്ടെന്നായിരുന്നു വിശദീകരണം. യാത്ര തുടങ്ങി രണ്ട് കിലോമീറ്റര്‍ പിന്നിടുമ്പോഴേക്കും ആംബുലന്‍സിലെ ഓക്‌സിജന്‍ തീരുകയായിരുന്നു.

ഭാര്യ: ടെസി. മക്കള്‍: സോഫിയ സെബാസ്റ്റ്യന്‍, എബിന്‍ സെബാസ്റ്റ്യന്‍. ആശുപത്രി അധികൃതര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

Latest