Connect with us

Sports

Published

|

Last Updated

മെന്‍ഡോസ: റഷ്യയില്‍ ലോകകപ്പിന് കിക്കോഫ് ചെയ്യുമ്പോള്‍ അര്‍ജന്റീനയുടെ ഒരു തലമുറ താരങ്ങളുടെ പടിയിറക്കത്തിന് കൂടിയാണ് തുടക്കമാകുന്നതെന്ന് ലയണല്‍ മെസ്സി. തന്റെ തലമുറയില്‍പ്പെട്ടവര്‍ക്ക് ലോകകപ്പില്‍ മുത്തമിടാന്‍ ലഭിക്കുന്ന അവസാന അവസരമാകും ഇതെന്ന് അര്‍ജന്റീനയുടെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ കണക്കുകൂട്ടുന്നു. മെസ്സിയെക്കൂടാതെ അര്‍ജന്റീനിയന്‍ താരങ്ങളായ സര്‍ജിയോ അഗൂറോ, ഗോണ്‍സാലോ ഹിഗ്വെയിന്‍, ഏഞ്ചല്‍ ഡി മരിയ, നിക്കോളാസ് ഒടമെന്‍ഡി, ജാവിയര്‍ മഷെറാനോ എന്നിവരെല്ലാം റഷ്യയിലെ ലോകകപ്പോടെ പ്രായത്തില്‍ 30 കടക്കും. മെസ്സിക്ക് വരുന്ന ജൂണില്‍ 31 തികയുകയാണ്. അവസാന ലോക കപ്പ് ഫൈനലില്‍ ജര്‍മനിയോട് ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ട് കപ്പ് നഷ്ടമായ അര്‍ജന്റീക്കും താരങ്ങള്‍ക്കും റഷ്യന്‍ യാത്ര പ്രതീക്ഷയുടേതാണ്. ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുത്തുകൊണ്ടാണ് മെസ്സി മനസ്സ് തുറന്നത്.

“നിര്‍ഭാഗ്യവശാല്‍ റഷ്യന്‍ ലോകകപ്പ് ഫലമായി മാറും ഞങ്ങളുടെ ഭാവി. ചാമ്പ്യനാകാന്‍ കഴിഞ്ഞില്ലെങ്കില്‍ മറ്റൊരവസരം ഞങ്ങള്‍ക്കില്ലെന്ന് തോന്നുന്നു. ജൂലൈ 15ന് മോസ്‌കോയില്‍ ഫൈനല്‍ കഴിയുമ്പോള്‍ കപ്പ് ഞങ്ങള്‍ ഉയര്‍ത്തുമെന്ന് സ്വപ്‌നം കാണുകയാണ്. 2014ല്‍ ജര്‍മനി അധിക സമയത്ത് നേടിയ ഗോളിലൂടെ ഞങ്ങളെ തോല്‍പ്പിച്ചത് വേദനയായി തുടരുന്നുണ്ട്. ലോകകപ്പ് നേടുക എന്നത് ജീവിതകാലം മുഴുവന്‍ തുടരുന്ന സ്വപ്‌നമാണ്. ഓരോ തവണ ലോകകപ്പ് സമാഗതമാകുമ്പോഴും അതിന് തീവ്രത കൂടുമെന്ന് മാത്രം” – മെസ്സി വാചാലനായി.

2014ലെ ലോകകപ്പ് നഷ്ടം മാത്രമല്ല അര്‍ജന്റീനക്കും ടീമംഗങ്ങള്‍ക്കും വേദനയായി തുടുന്നത്. പിന്നാലെ 2015, 2016 വര്‍ഷങ്ങളിലെ കോപ്പ അമേരിക്കയിലും അവര്‍ പരാജയപ്പെട്ടു. തന്റെ ക്ലബായ എഫ് സി ബാഴ്‌സലോണയെ നേട്ടങ്ങളിലേക്ക് നയിച്ചിട്ടുണ്ടെങ്കിലും മെസ്സിക്ക് സ്വരാജ്യത്തിന് വേണ്ടി വലിയ വിജയങ്ങളുടെ ഭാഗമാകാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

 

---- facebook comment plugin here -----

Latest