ഐ ലീഗ് രണ്ടാം ഡിവിഷന്‍ ബ്ലാസ്റ്റേഴ്‌സിന് ആദ്യ ജയം

തോല്‍പ്പിച്ചത് ഫത്തേ ഹൈദരാബാദ് എഫ് സിയെ
Posted on: March 21, 2018 6:28 am | Last updated: March 20, 2018 at 11:45 pm

കൊച്ചി: ഐ ലീഗ് രണ്ടാം ഡിവിഷനില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ആദ്യ ജയം. കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഫത്തേ ഹൈദരാബാദ് എഫ് സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്‌സ് റിസര്‍വ് ടീം പരാജയപ്പെടുത്തിയത്.

റിസ്വാന്‍ അലി, അനന്തു മുരളി, സൂരജ് റാവത്ത് എന്നിവര്‍ ബ്ലാസ്റ്റേഴ്‌സിനായി ഗോള്‍ നേടി. ഹൈദരാബാദിനായി എഡ്മണ്ട് പേപ്ര, ഡോണ്‍ ലെപ്ച്ച എന്നിവരാണ് ഗോള്‍ നേടിയത്. 13ാം മിനുട്ടില്‍ റിസ്വാന്‍ നേടിയ ഗോളിലൂടെ ബ്ലാസ്റ്റേഴ്‌സ് ആദ്യ പകുതി സ്വന്തമാക്കിയ കളിയില്‍ രണ്ടാം പകുതിയിലാണ് മറ്റ് നാല് ഗോളുകളും വീണത്.

25ന് മധ്യ ഭാരതുമായാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം. ലീഗിലെ ആദ്യ മത്സരത്തില്‍ ഓസോണ്‍ എഫ് സിയോട് ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടിരുന്നു.