Connect with us

Gulf

ലോകത്തെ ഏറ്റവും വലിയ സൗരോര്‍ജ സൈറ്റ് ദുബൈയിലൊരുങ്ങുന്നു

Published

|

Last Updated

മുഹമ്മദ് ബിന്‍ റാശിദ് സോളാര്‍ പാര്‍ക് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം സന്ദര്‍ശിച്ചപ്പോള്‍

ദുബൈ: ലോകത്തെ ഏറ്റവും വലിയ സോളാര്‍ സൈറ്റ് ദുബൈയില്‍ ഒരുങ്ങുന്നു. ലോകത്തെ ഏറ്റവും ഉയരം കൂടിയതുമായ പാര്‍ക്കായിരിക്കുമിതെന്ന് അധികൃതര്‍ പറഞ്ഞു. മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം സോളാര്‍ പാര്‍ക്കിലാണ് സോളാര്‍ സൈറ്റ് ഒരുങ്ങുന്നത്. സോളാര്‍ പാര്‍ക്കിലെ നാലാം ഘട്ട വിപുലീകരണ പദ്ധതി പ്രവര്‍ത്തനാരംഭത്തിന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം സന്നിഹിതനായിരുന്നു. ദുബൈ വാട്ടര്‍ ആന്‍ഡ് ഇലക്ട്രിസിറ്റി അതോറിറ്റി മാനേജിങ് ഡയറക്ടറും സി ഇ ഒയുമായ സഈദ് മുഹമ്മദ് അല്‍ തായര്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരും സന്നിഹിതരായിരുന്നു.

2020 ഓട് കൂടി 1000 മെഗാവാട്ട് വൈദ്യുതി പുനരുപയുക്ത സൗരോര്‍ജത്തില്‍ നിന്ന് ഉത്പാദിപ്പിക്കാന്‍ പാകത്തിലുള്ളതാണ് പദ്ധതിയുടെ രൂപകല്‍പന. 5,000 കോടി ദിര്‍ഹം ചെലവില്‍ നിര്‍മിക്കുന്ന പദ്ധതിയിലൂടെ 2030 ആകുമ്പോഴേക്കും 5000 മെഗാവാട്ട് വൈദ്യതി ഉത്പാദിപ്പിക്കാന്‍ കഴിയുന്നതാകും. സഊദി അറേബ്യയിലെ പ്രമുഖ നിര്‍മാണ കമ്പനി, ഷാങ്ങ്ഹായ് ഇലക്ട്രിക് എന്നിവരടങ്ങുന്ന കണ്‍സോര്‍ഷ്യത്തിനാണ് പദ്ധതിയുടെ നിര്‍മാണ ചുമതല. പദ്ധതി പൂര്‍ത്തീകരിച്ചു നടപ്പിലാക്കുന്നതോടെ, വൈദ്യുതി ഉത്പാദന പ്രസരണ പ്രക്രിയയിലൂടെ 14 ലക്ഷം ടണ്‍ കാര്‍ബണ്‍ പ്രസരണം വമിക്കുന്നത് കുറക്കാന്‍ സാധിക്കുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.

Latest