ബി ജെ പിയുടെ നയങ്ങള്‍ പണക്കാര്‍ക്ക് മാത്രം ഗുണമുണ്ടാക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി

Posted on: March 20, 2018 6:45 pm | Last updated: March 21, 2018 at 9:31 am
SHARE

ഉഡുപ്പി: ബി ജെ പി സര്‍ക്കാരിന്റെ നയങ്ങള്‍ പണക്കാര്‍ക്ക് മാത്രം ഗുണമുണ്ടാക്കുന്നതാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ഷകരുടെ വായ്പകള്‍ എഴുതിതള്ളാന്‍ തയ്യാറാകാത്ത ബി ജെ പി സര്‍ക്കാര്‍ 15 കോര്‍പ്പറേറ്റുകളുടെ 2.5 ലക്ഷം കോടി രൂപയാണ് എഴുതിത്തള്ളിയത്. കര്‍ഷകരുടെ വായ്പ എഴുതിത്തള്ളല്‍ ബി ജെ പി സര്‍ക്കാറിന്റെ നയമല്ലെന്നാണ് പ്രധാന മന്ത്രി നരേന്ദ്ര മോദിയും ധനമന്ത്രി അരുണ്‍ ജൈറ്റ്‌ലിയും പറയുന്നത്. കര്‍ണാടകയില്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ കര്‍ഷകരുടെ 8000 കോടി രൂപ എഴുതിത്തള്ളിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കര്‍ണാടകത്തിലെ ഉഡുപ്പിയില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായുള്ള ‘ജന ആശിര്‍വാദ യാത്ര’യില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍.

പ്രചാരണത്തിന്റെ ഭാഗമായി കര്‍ണാടകയിലെത്തിയ രാഹുല്‍ ഉഡുപ്പിയിലെ ശ്രീനാരായണ ഗുരു ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. കര്‍ണാടകയിലെ സാമൂഹിക പരിഷ്‌കര്‍ത്താവും ആത്മീയാചാര്യനുമായ ബസവണ്ണയെ ഗുരുവിനോട് ഉപമിക്കുകയും ചെയ്തു. ബിജെപിയുടെ ‘ഹിന്ദുത്വ പദയാത്ര’ അവസാനിച്ചതിനു തൊട്ടുപിന്നാലെയാണു തീരദേശ കര്‍ണാടകയില്‍ രാഹുലിന്റെ ‘ജന ആശിര്‍വാദ യാത്ര’ തുടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here