ലോകത്തിലെ അവസാനത്തെ ആണ്‍ വെള്ള കണ്ടാമൃഗവും ഓര്‍മയായി

Posted on: March 20, 2018 4:42 pm | Last updated: March 20, 2018 at 4:42 pm

കെനിയ: ലോകത്തിലെ അവസാനത്തെ ആണ്‍ വെള്ള കണ്ടാമൃഗവും മണ്‍മറഞ്ഞു. കെനിയയിലെ നാന്യൂക്കില്‍ സ്ഥിതി ചെയ്യുന്ന ഒല്‍ പ്രജറ്റ സംരക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന സുഡാന്‍ എന്ന കണ്ടാമൃഗമാണ് വിടവാങ്ങിയത്. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് അവശനിലയിരുന്നു 45കാരനായ സുഡാന്‍.

വെള്ള കണ്ടാമൃഗ വിഭാഗത്തില്‍ ഇനി രണ്ട് പെണ്‍ കണ്ടാമൃഗങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇതില്‍ ഒന്ന് നാജിനും മറ്റൊന്ന് ഇതിന്റെ മകള്‍ ഫാറ്റിയൂയുമാണ്. ഇവയുടെ അണ്ഡം ഉപയോഗിച്ച് കൃത്രിമ ഗര്‍ഭധാരണത്തിലൂടെ മാത്രമ വെള്ള കണ്ടാമൃഗങ്ങളുടെ വര്‍ഗം നിലനിര്‍ത്താന്‍ കഴിയുകയുള്ളൂ. 1970ല്‍ 20,000 കണ്ടാമൃഗങ്ങള്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ 650 ആയി ചുരുങ്ങി. ഇതില്‍ നാജിനും ഫാറ്റിയൂയും ഒഴിച്ച് മറ്റുള്ളവയെല്ലാം കറുത്ത കണ്ടാമൃഗങ്ങളാണ്.