നടരാജന്റെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ ശശികലക്ക് 15 ദിവസത്തേക്ക് പരോള്‍

Posted on: March 20, 2018 4:29 pm | Last updated: March 20, 2018 at 4:29 pm

ചെന്നൈ: ഭര്‍ത്താവ് നടരാജന്റെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ എഐഎഡിഎംകെ നേതാവ് വികെ ശശികലക്ക് 15 ദിവസത്തേക്ക് പരോള്‍ അനുവദിച്ചു. ഇതേതുടര്‍ന്ന് ചൊവ്വാഴ്ച ഉച്ചക്ക് ശേഷം അവര്‍ പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് തഞ്ചാവൂരിലേക്ക് തിരിച്ചു. തഞ്ചാവൂരിലാണ് നടരാജന്റെ അന്ത്യകര്‍മങ്ങള്‍ നടക്കുന്നത്. പരോളില്‍ രണ്ട് ദിവസം തഞ്ചാവൂരിലേക്കും തിരിച്ചുമുള്ള യാത്രക്കായി പോകും.

പരോള്‍ കാലയളവില്‍ ഒരു രാഷ്ട്രീയ പരിപാടിയിലും പങ്കെടുക്കരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. തന്റെ അനുകൂലികളുമായി സംസാരിക്കുകയോ മാധ്യങ്ങളില്‍ പ്രത്യക്ഷപ്പെടുകയോ ചെയ്യരുതെന്നും തഞ്ചാവൂരിലെ അരുലനന്ദ നഗര്‍ വിട്ട് പോകരുതെന്നും നിര്‍ദേശമുണ്ട്. ഏപ്രില്‍ മൂന്നിന് പരോള്‍ കാലാവധി അവസാനിക്കും.