Connect with us

National

ഒഡീഷയില്‍ വ്യോമസേന വിമാനം തകര്‍ന്ന് വീണു

Published

|

Last Updated

ബരിപാദ: ഒഡീഷയിലെ ബരിപാദയില്‍ വ്യോമസേനയുടെ വിമാനം തകര്‍ന്നുവീണു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ പൈലറ്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്രെയിനി പൈലറ്റ് പാരച്യൂട്ടിന്റെ സഹായത്തോടെ പരുക്കില്ലാതെ രക്ഷപ്പെട്ടു.

പശ്ചിമ ബംഗാളിലെ ഖരക്പൂരിലുള്ള കാലയ്കുന്ദ എയര്‍ഫോഴ്‌സ് സ്‌റ്റേഷനില്‍നിന്നാണ് വിമാനം പുറപ്പെട്ടത്. പതിവ് പരിശീലനത്തിനിടെയായിരുന്നു അപകടം. അപകടം സംബന്ധിച്ച് അധിക്യതര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Latest