മുംബൈ:തൊഴില്‍രഹിതരായ യുവാക്കളും വിദ്യാര്‍ഥികളും റെയില്‍വെക്കെതിരെ നടത്തുന്ന പ്രതിഷേധ സമരത്തിനിടെയുണ്ടായ കല്ലേറില്‍ അഞ്ച്്് സര്‍ക്കാര്‍ റെയില്‍വെ പോലീസ് (ജി ആര് പി)ഉദ്യോഗസ്ഥര്‍ക്കും ആറ് റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്സ്( ആര് പി എഫ്) ഉദ്യോഗസ്ഥര്‍ക്കും പരുക്കേറ്റു.
റിക്രൂട്ട്മെന്റ് പോലും നടത്താതെ റെയില്‍വെ കബളിപ്പിക്കുകയാണെന്ന് ആരോപിച്ച് ആയിരക്കണക്കിന് ചെറുപ്പക്കാരാണ് ഇന്ന് രാവിലെ റെയില്‍പാളത്തിലിറങ്ങി പ്രതിഷേധിച്ചത്. ഇതേത്തുടര്‍ന്ന് മേഖലയിലെ ട്രെയിന്‍ ഗതാഗതം താറുമാറായിരിക്കുകയാണ്. രാവിലെ ഏഴിന് തിരക്കേറിയ സമയത്താണ് ട്രെയിന്‍ തടയല്‍ സമരം ആരംഭിച്ചത്.