തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് ശോഭന ജോര്‍ജ് ഇടതുപക്ഷത്തേക്ക്. ഇക്കാര്യം പ്രാദേശിക സി പി എം നേത്യത്വം സ്ഥിരീകരിച്ചിട്ടുണ്ട്. ചെങ്ങന്നൂരില്‍ ഇന്ന് വൈകിട്ട് നടക്കുന്ന ഇടതു കണ്‍വെന്‍ഷനില്‍ ശോഭന ജോര്‍ജ് പങ്കെടുക്കും. ചെങ്ങന്നൂരിലെ ഇടത് സ്ഥാനാര്‍ഥിയായ സജി ചെറിയാന് വേണ്ടി ഇവര്‍ പ്രചാരണത്തിനിറങ്ങും. 1991 മുതല്‍ 2006വരെ ചെങ്ങന്നൂരില്‍നിന്നുള്ള യു ഡി എഫ് എം എല്‍ എ ആയിരുന്നു ശോഭന ജോര്‍ജ്.
കഴിഞ്ഞ തവണ ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ് വിമതയായി മത്സരിച്ചു. 3966 വോട്ടുകളാണ് ഇവര്‍ക്ക് ലഭിച്ചത്. വിമത സ്ഥാനാര്‍ഥിയായതോടെ കോണ്‍ഗ്രസുമായി പൂര്‍ണമായി അകന്നു. പൊതു രംഗത്ത് സജീവമായി നിലനിന്നുവെങ്കിലും ഒരു മുന്നണിയിലും ചേര്‍ന്നിരുന്നില്ല.