മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് പെണ്‍കുട്ടി മരിച്ചു

Posted on: March 20, 2018 1:17 pm | Last updated: March 20, 2018 at 1:59 pm

ഭുവനേശ്വര്‍: മൊബൈല്‍ ഫോണ്‍ പ്ലഗ്ഗില്‍ കുത്തിയിട്ട് ചാര്‍ജ് ചെയ്തുകൊണ്ട് സംസാരിക്കുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിച്ച് പെണ്‍കുട്ടി മരിച്ചു. ഒഡീഷ്യയിലെ ഖേരകാനിയില്‍ ഉമ ഒറെ എന്ന പതിനെട്ടുകാരിയാണ് ദാരുണമായി മരിച്ചത്. സ്മാര്‍ട്ട് ഫോണ്‍ ചാര്‍ജ് ചെയ്തുകൊണ്ട് സുഹ്യത്തിനോട് സംസാരിക്കവെയാണ് അപകടം

. നെഞ്ചിലും കൈകാലുകളിലും ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഫോണിലെ ബാറ്ററി പൊട്ടിത്തെറിച്ചാണ് അപകടം. പ്രമുഖ കമ്പനിയുടെ പേരിലിറക്കിയ വ്യാജ ഫോണാണ് അപകടം വരുത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.