ചെന്നൈ: തമിഴ്‌നാട്ടില്‍ മറ്റൊരു പെരിയാര്‍(ഇ വി രാമസ്വാമി) പ്രതിമകൂടി തകര്‍ക്കപ്പെട്ടു. ഇത്തവണ പുതുക്കോട്ടയിലെ പ്രതിമയാണ് അജ്ഞാതര്‍ തകര്‍ത്തത്. വാര്‍ത്ത ഏജന്‍സിയായ എ എന്‍ ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ത്തതുപോലെ തമിഴ്‌നാട്ടില്‍ പെരിയാര്‍ പ്രതിമകളും തകര്‍ക്കുമെന്ന ബി ജെ പി ദേശീയ സെക്രട്ടറി എച്ച് രാജയുടെ ഫേസ്ബുക്ക് പോസ്റ്റിന് പിറകെ നേരത്തെ വെല്ലൂരിലെ പെരിയാര്‍ പ്രതിമ അക്രമിക്കപ്പെട്ടിരുന്നു. തിരുപ്പത്തൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നിലെ പ്രതിമയാണ് അന്ന് തകര്‍ക്കപ്പെട്ടത്. ബ്രാഹ്മണ്യത്തിനും അനാചാരങ്ങള്‍ക്കുമെതിരെ ശക്തമായി പോരാടിയ സാമൂഹ്യപരിഷ്‌ക്കര്‍ത്താവാണ് പെരിയാര്‍.