ശശികലയുടെ ഭര്‍ത്താവ് എം നടരാജന്‍ അന്തരിച്ചു

Posted on: March 20, 2018 6:30 am | Last updated: March 20, 2018 at 3:08 pm
SHARE

ചെന്നൈ: എഐഎഡിഎംകെ നേതാവ് വി കെ ശശികലയുടെ ഭര്‍ത്താവ് എം നടരാജന്‍ അന്തരിച്ചു. 76 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ബംഗളൂരു സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ശശികല കഴിഞ്ഞ വര്‍ഷം അവസാനം പരോളില്‍ എത്തി നടരാജനെ സന്ദര്‍ശിച്ചിരുന്നു.