Connect with us

Kerala

40 കോടിയുടെ ഹഷീഷ് ഓയില്‍ പിടികൂടി

Published

|

Last Updated

എക്‌സൈസ് പരിശോധനയില്‍ പിടികൂടിയ ഹഷീഷ് ഓയില്‍. ഇന്‍സെറ്റില്‍ രാജേഷdrug

പാലക്കാട്: സംസ്ഥാന അതിര്‍ത്തിയില്‍ വന്‍ മയക്കുമരുന്നു വേട്ട. 40 കോടിയോളം രൂപ വിലമതിക്കുന്ന ഹഷീഷ് ഓയിലുമായി മധ്യവയസ്‌കനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ പേരൂര്‍ ഊരകം സ്വദേശി രാജേഷ്(47)നെയാണ് കാറില്‍ കടത്തിയ 36 കിലോ ഹഷീഷ് ഓയിലുമായി പിടികൂടിയത്. ഇന്നലെ രാവിലെ സംസ്ഥാന അതിര്‍ത്തി കേന്ദ്രീകരിച്ചുള്ള എക്‌സൈസ് പരിശോധനയിലാണ് കാര്‍ പിടിയിലായത്. ആന്ധ്രപ്രദേശില്‍ നിന്ന് എറണാകുളത്തേക്കാണ് ഇവ കൊണ്ടുപോയിരുന്നത്.

കഞ്ചാവ് ലായനി രൂപത്തിലാക്കി മിശ്രിതം ചേര്‍ത്ത് ഹാഷിഷ് ഓയിലാക്കിയ ശേഷം പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞു സൂക്ഷിച്ചാണ് കടത്തിയത്. അസി. കമ്മിഷണര്‍ എം എസ് വിജയന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അതിര്‍ത്തി വഴിയുള്ള മയക്കുമരുന്ന് കഞ്ചാവ് വേട്ട തടയാന്‍ എക്‌സൈസ് പരിശോധന ഊര്‍ജിതമാക്കിയിരുന്നു. അടുത്തിടെ സംസ്ഥാനത്ത് നടക്കുന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്.

---- facebook comment plugin here -----

Latest