ട്രംപ്- ഉന്‍ കൂടിക്കാഴ്ച ഫിന്‍ലാന്‍ഡഡില്‍

Posted on: March 20, 2018 6:15 am | Last updated: March 19, 2018 at 10:21 pm

ന്യൂയോര്‍ക്ക്: ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള ചര്‍ച്ചക്ക് ഫിന്‍ലാന്‍ഡ് വേദിയാകുമെന്ന് റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയ കൂടി പങ്കെടുക്കുന്ന ചര്‍ച്ച ലോകം ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. എന്നാല്‍ ചര്‍ച്ചയില്‍ ആരെല്ലാം പങ്കെടുക്കുമെന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. ആണവായുധങ്ങളും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങളും ഉപേക്ഷിക്കാന്‍ തയ്യാറായാല്‍ മാത്രമേ ഉത്തര കൊറിയയുമായി ചര്‍ച്ചക്കുള്ളൂവെന്നും കൂടിക്കാഴ്ച വിജയിച്ചാല്‍ ലോകത്തിന് തന്നെ വലിയൊരു കരാര്‍ അത് സമ്മാനിക്കുമെന്നും നേരത്തെ ട്രംപ് പ്രത്യാശിച്ചിരുന്നു.

കൂടിക്കാഴ്ച എവിടെ വെച്ച് നടക്കുമെന്നോ അതിന്റെ സമയമോ ധാരണയായിട്ടില്ലെന്ന് ഫിന്‍ലാന്‍ഡ് വിദേശകാര്യമന്ത്രാലയ വക്താവ് പെട്ര സാരിയസ് പറഞ്ഞു.