Connect with us

Kerala

സന്തോഷ് ട്രോഫി: ചണ്ഡിഗഡിനെതിരെ കേരളത്തിനു തകര്‍പ്പന്‍ ജയം

Published

|

Last Updated

കൊല്‍ക്കത്ത: 72ാമത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ഫൈനല്‍ റൗണ്ടില്‍ കേരളത്തിന് ഗംഭീര ജയം. രബീന്ദ്ര സരോബര്‍ സ്‌റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണു കേരളത്തിന്റെ വിജയം. രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുമായി ജിതിന്‍ എം എസ് നടത്തിയ പ്രകടനമാണ് കേരളത്തിന് കരുത്തായത്.

11ാം മിനിറ്റില്‍ ആദ്യഗോള്‍ നേടി സ്‌കോര്‍ ബോര്‍ഡ് തുറന്ന ജിതിന്‍ 51ാം മിനിറ്റിലും വല കുലുക്കിയാണ് ഇരട്ടനേട്ടം സ്വന്തമാക്കിയത്. സജിത്ത് പൗലോസ് 19ാം മിനിറ്റിലും വി.കെ.അഫ്ദാല്‍ 48ാം മിനിറ്റിലും പകരക്കാരനായിറങ്ങിയ വി.എസ്.ശ്രീക്കുട്ടന്‍ 77ാം മിനിറ്റിലും ലീഡുയര്‍ത്തി. ചണ്ഡിഗഡിനു വേണ്ടി വിശാല്‍ ശര്‍മ 88ാം മിനിറ്റില്‍ സമാശ്വാസ ഗോള്‍ നേടി.

Latest