Connect with us

Gulf

67 കാരനെ കബളിപ്പിച്ചു കവര്‍ച്ച നടത്തി: രണ്ടു പേര്‍ അറസ്റ്റില്‍

Published

|

Last Updated

ദുബൈ: അറുപത്തിയേഴുകാരനെ കബളിപ്പിച്ചു ഹോട്ടലില്‍ എത്തിച്ചു നഗ്‌നഫോട്ടോയെടുത്തു ഭീഷണിപ്പെടുത്തിയ ശേഷം പണവും വിലപിടിപ്പുള്ള വസ്തുവകകളും കവര്‍ന്ന കേസില്‍ യുവതി ഉള്‍പ്പെടെ രണ്ടു പേര്‍ അറസ്റ്റില്‍.

സംഭവത്തില്‍ നൈജീരിയന്‍ വംശജരായ സ്ത്രീയും പുരുഷനും ആണ് അറസ്റ്റിലായത്. അറുപത്തിയേഴുകാരനായ ഇറാനിയന്‍ മാനേജരാണ് തട്ടിപ്പിന് ഇരയായത്. ഓണ്‍ലൈന്‍ വഴിയാണ് തട്ടിപ്പുകാരെ പരിചയപ്പെട്ടത്. മസാജ് സെന്റര്‍ നടത്തിപ്പിന്റെ പരസ്യം ഒരു വെബ്‌സൈറ്റില്‍ കാണുകയായിരുന്നു. പരസ്യത്തില്‍ കണ്ട നമ്പറില്‍ ബന്ധപ്പെട്ട ഇയാളുമായി യൂറോപ്യന്‍ വംശജയെന്ന പേരില്‍ ഒരു സ്ത്രീയാണു സംസാരിച്ചിരുന്നത്. തുടര്‍ന്നു സംഭവം നടന്ന ഹോട്ടലിനു സമീപം മസാജ് പാര്‍ലര്‍ അന്വേഷിച്ചെത്തിയ ഇയാളോടു ഹോട്ടലിലേക്കു വരാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇവര്‍ പറഞ്ഞ മുറിയിലെത്തിയപ്പോള്‍ വാതില്‍ തുറന്നത് ആഫ്രിക്കന്‍ വംശജയായ സ്ത്രീ.

തന്നോട് സംസാരിച്ചിരുന്ന യുറോപ്യന്‍ വംശജയായ സ്ത്രീ അല്ലെന്ന് മനസിലായപ്പോഴേക്കും അവര്‍ മുറി പൂട്ടിയിരുന്നു. അവിടെയുണ്ടായിരുന്ന ആഫ്രിക്കന്‍ വംശജനായ യുവാവുമായി ചേര്‍ന്ന് തന്നെ ഉപദ്രവിക്കുകയായിരുന്നുവെന്നു ഇറാന്‍ വംശജന്‍ പറഞ്ഞു. രക്ഷപെടാന്‍ ശ്രമിച്ചപ്പോള്‍ തോക്കു കാണിച്ചു ഭീഷണിപ്പെടുത്തി. മൊബൈല്‍ ഫോണും വാച്ചും ഉള്‍പ്പെടെ വിലപിടിപ്പുള്ള വസ്തുക്കളും കൈവശമുണ്ടായിരുന്ന പണവും തട്ടിയെടുത്തു. തുടര്‍ന്നു വസ്ത്രം അഴിച്ചെടുത്തു നഗ്‌നഫോട്ടോ എടുത്തു. സംഭവം പുറത്തറിയിച്ചാല്‍ ഫോട്ടോ പുറത്തു വിടുമെന്നു ഭീഷണിപ്പെടുത്തി.
മുഖം തുണികൊണ്ടു മറച്ച ശേഷം കഴുത്തില്‍ കത്തിവച്ചു കൊലപ്പെടുപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി ബേങ്ക് അക്കൗണ്ട് ഉള്‍പെടെയുള്ള വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്ന് കൂടെയുണ്ടായിരുന്ന പുരുഷന്‍ ബേങ്കില്‍ പോയില്‍ അക്കൗണ്ടില്‍ നിന്ന് പണവും പിന്‍വലിച്ച ശേഷമാണ് ഇയാളെ പുറത്തേക്കു വിട്ടത്. രക്ഷപെട്ട ഇറാന്‍ വംശജന്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു.

ഇറാന്‍ വംശജന്റെ അക്കൗണ്ടില്‍ നിന്നു പണം പിന്‍വലിക്കാനെത്തിയപ്പോള്‍ ബേങ്കിന്റെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കേസില്‍ വിചാരണ മാര്‍ച്ച് 29ന് ആരംഭിക്കും.

Latest