വിമാനത്താവളങ്ങളില്‍ കനത്ത തിരക്കിന് സാധ്യത

Posted on: March 19, 2018 9:13 pm | Last updated: March 19, 2018 at 9:13 pm
SHARE

ദുബൈ: വിമാനത്താവളങ്ങളില്‍ ഈ ആഴ്ച കനത്ത തിരക്ക് അനുഭവപ്പെടുമെന്നു എമിറേറ്റ്‌സ് എയര്‍ലൈന്‍സ് വൃത്തങ്ങള്‍ അറിയിച്ചു. അവധി ആഘോഷത്തിന് പലരും പോവുകയും വരുകയും ചെയ്യുന്നതിനാലാണിത്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് കൂടുതല്‍ തിരക്കുണ്ടാവുക. യു എ ഇയില്‍ നിന്ന് യാത്ര പോകുന്നവര്‍ വിമാന സമയത്തിന് മൂന്നു മണിക്കൂര്‍ മുമ്പെങ്കിലും വിമാനത്താവളത്തില്‍ എത്തണം.

എമിറേറ്റ്‌സ് എയര്‍ലൈനറുകള്‍ മാത്രം 4.2 ലക്ഷം യാത്രക്കാരെ പ്രതീക്ഷിക്കുന്നു. വിമാനത്താവളത്തിന് സമീപം റോഡ് നിര്‍മാണവും നവീകരണവും നടക്കുന്നതിനാല്‍ ഗതാഗതകുരുക്ക് അനുഭവപ്പെട്ടേക്കാം. വിമാനത്താവളത്തില്‍ ആറു മണിക്കൂര്‍ മുമ്പ് തന്നെ പരിശോധനകള്‍ നടത്തിതുടങ്ങും. വിമാനം പറന്നുയരുന്നതിനു ഒരു മണിക്കൂര്‍ മുമ്പ് ചെക്ക് ഇന്‍ നിര്‍ത്തി വെക്കും.വിമാനത്താവളത്തിലെ സി സോണില്‍ 16 കാര്‍ പാര്‍ക് ചെക് ഇന്‍ കൗണ്ടറുകള്‍ ഒരുക്കിയിട്ടുണ്ട്. അവിടെ ലഗേജ് ഇറക്കാം. ടെര്‍മിനല്‍ മൂന്നിലേക്കുള്ള യാത്രക്കാര്‍ക്ക് 46 ലഗേജ് കൗണ്ടറുകളുണ്ട്. ഉയര്‍ന്ന ക്ലാസില്‍ ടിക്കറ്റുള്ളവര്‍ക്ക് ഒരു മണിക്കൂറിനും ആറു മണിക്കൂറിനും ഇടയില്‍ ഈ സൗകര്യം ഉപയോഗിക്കാം. കൊച്ചു കുട്ടികളുമായി എത്തുന്നവര്‍ക്ക് സോണ്‍ രണ്ടില്‍ പ്രത്യേക പരിഗണനയുണ്ട്. വൈകി എത്തുന്നവര്‍ക്ക് അകത്തു കയറാന്‍ കഴിയില്ല. തീരുമാനങ്ങള്‍ കര്‍ശനമായി പാലിക്കും

LEAVE A REPLY

Please enter your comment!
Please enter your name here