Connect with us

National

മോദിയെ രാജ് താക്കറെ വിമര്‍ശിച്ചതിന് പിന്നാലെ ഗുജറാത്തി കടകള്‍ക്ക് നേരെ ആക്രമണം

Published

|

Last Updated

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നവനിര്‍മാണ്‍ സേന (എംഎന്‍എസ് ) അധ്യക്ഷന്‍ രാജ്താക്കറെ രൂക്ഷവിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെ മഹാരാഷ്ട്രയിലെ ഗുജറാത്തി കടകള്‍ക്ക് നേരെ ആക്രമണം. മുംബൈ- അഹമ്മദാബാദ് ദേശീയപാതയില്‍ വസായിയിലാണ് പ്രധാനമായും ആക്രമണം നടന്നത്. ഇരുപതോളം കടകളുടെ ബോര്‍ഡുകള്‍ എംഎന്‍എസ് പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു.

മോദിമുക്ത ഭാരതം യാഥാര്‍ഥ്യമാക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒന്നിച്ചുനില്‍ക്കണമെന്ന് രാജ് താക്കറെ പറഞ്ഞിരുന്നു. കേന്ദ്രം എടുക്കുന്ന ഓരോ നിലപാടുകളും രാജ്യത്ാല്‍പര്യങ്ങള്‍ക്ക് എതിരാണ്. നരേന്ദ്ര മോദിയും കേന്ദ്ര സര്‍ക്കാരും നല്‍കിയ വ്യാജ വാഗ്ദാനങ്ങളില്‍ രാജ്യം മടുത്തിരിക്കുകയാണെന്നും മുംബൈയിലെ ശിവാജി പാര്‍ക്കില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവേ രാജ് താക്കറേ പറഞ്ഞിരുന്നു.

 

 

 

Latest