Connect with us

Kerala

പ്രതിപക്ഷ ബഹളം; അവിശ്വാസം പരിഗണിക്കാതെ ലോക്‌സഭ പിരിഞ്ഞു

Published

|

Last Updated

ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് ടിഡിപിയും വൈഎസ്ആര്‍ കോണ്‍ഗ്രസും കേന്ദ്ര സര്‍ക്കാരിനെതിരേ കൊണ്ടുവന്ന അവിശ്വാസപ്രമേയ നോട്ടീസ് ലോക്‌സഭാ സ്പീക്കര്‍ പരിഗണിച്ചില്ല. പ്രതിപക്ഷ പാര്‍ട്ടികളുടെ ബഹളത്തിനിടയില്‍ നോട്ടീസ് പരിഗണിക്കാനാകില്ലെന്ന് സ്പീക്കര്‍ അറിയിച്ചു.

ഇന്ന് കാലത്ത് സഭ ചേര്‍ന്ന വേളയില്‍ തന്നെ അവിശ്വാസപ്രമേയം പരിഗണിക്കണമെന്ന് ടിഡിപി എംപിമാര്‍ ആവശ്യപ്പെട്ടു. ചോദ്യോത്തരവേളക്ക് ശേഷം പ്രമേയം പരിഗണിക്കാമെന്നായിരുന്നു സ്പീക്കറുടെ നിലപാട്. തുടര്‍ന്ന് ടിഡിപി അടക്കുമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. ഇതോടെ സ്പീക്കര്‍ സഭ 12 മണിവരെ നിര്‍ത്തിവച്ചു. പിന്നീട് സഭ ചേര്‍ന്നപ്പോഴും പ്രതിപക്ഷം ബഹളം തുടര്‍ന്നതോടെ സഭ ഇന്നത്തേക്ക് പിരിയുകയാണെന്ന് സ്പീക്കര്‍ അറിയിക്കുകയായിരുന്നു.

വെള്ളിയാഴ്ചയാണ് ടിഡിപിയും വൈഎസ്ആര്‍ കോണ്‍ഗ്രസും കേന്ദ്ര സര്‍ക്കാരിനെതിരേ അവിശ്വാസപ്രമേയ നോട്ടീസ് നല്‍കിയത്. കോണ്‍ഗ്രസും സിപിഎമ്മും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ അവിശ്വാസപ്രമേയത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. നാല് വര്‍ഷത്തെ എന്‍ഡിഎ ഭരണത്തിനിടയില്‍ ആദ്യമായാണ് അവിശ്വാസമാണ് വരുന്നത്.

Latest