ദേശീയ പാത സര്‍വേ തുടങ്ങി; കുറ്റിപ്പുറത്ത് പ്രതിഷേധം; സംഘര്‍ഷം

Posted on: March 19, 2018 12:38 pm | Last updated: March 19, 2018 at 3:37 pm
SHARE

മലപ്പുറം: ദേശീയ പാതാ വികസനത്തിനായി സ്ഥലമേറ്റെടുക്കാനുള്ള സര്‍വേ മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് ആരംഭിച്ചു. കുറ്റിപ്പുറം പാലത്തിന് സമീപത്ത് നിന്നാണ് സര്‍വേ ആരംഭിച്ചത്. സര്‍വേ നടപടികള്‍ നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടുമായി പ്രതിഷേധിച്ച ഭൂ ഉടമകളെ പോലീസ് തടഞ്ഞത് സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.

സര്‍വേ നടക്കുന്ന സ്ഥലത്തേക്കുള്ള പ്രകടനമാണ് പോലീസ് തടഞ്ഞത്. പാതയുടെ വീതി 45ല്‍ നിന്ന് 30 മീറ്ററായി ചുരുക്കുക, 30 മീറ്റര്‍ സ്ഥലം മാത്രമേ എടുക്കാവൂ തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധക്കാര്‍ മാര്‍ച്ച് നടത്തിയത്. ഓരോ ഭൂമിക്കും നല്‍കുന്ന നഷ്ടപരിഹാരത്തിന്റെ കൃത്യമായ കണക്ക് നാട്ടുകാരെ ബോധ്യപ്പെടുത്തിയ ശേഷം സര്‍വേ ആരംഭിച്ചാല്‍ മതിയെന്നാണ് നാട്ടുകാരുടെ നിലപാട്.

സര്‍വേക്ക് ശേഷം മാത്രമേ, ഏറ്റെടുക്കുന്ന ഭൂമിയുടെ അളവും നഷ്ടപരിഹാരത്തുകയും അറിയാന്‍ കഴിയുവെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജൂണ്‍ മാസത്തിന് മുമ്പായി മുഴുവന്‍ നഷ്ടപരിപരിഹാരത്തുകയും ഉടമസ്ഥര്‍ക്ക് വിതരണം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here