ഇന്ത്യ- വെസ്റ്റിന്‍ഡീസ് എകദിനം കൊച്ചിയില്‍ തന്നെ

Posted on: March 19, 2018 12:21 pm | Last updated: March 19, 2018 at 2:36 pm

തിരുവനന്തപുരം: ഇന്ത്യ- വെസ്റ്റിന്‍ഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തിന് കൊച്ചി കലൂര്‍ സ്്‌റ്റേഡിയം വേദിയാകും. ജിസിഡിഎയും കേരള ക്രിക്കറ്റ് അസോസിയേഷനും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം മത്സരത്തിന് വേദിയാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, അടുത്തിടെ ഇവിടെ ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്റി20 മത്സരം നടന്നതിനാല്‍ കൊച്ചിക്ക് നറുക്കുവീഴുകയായിരുന്നു. കൊച്ചിയില്‍ മത്സരം നടത്താനായിരുന്നു കെസിഎക്കും താത്പര്യം. നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തിലാണ് മത്സരം. മാര്‍ച്ച് 24ന് നടക്കുന്ന കെസിഎ യോഗത്തിനു ശേഷമാകും അന്തിമ തീരുമാനമുണ്ടാകുക. നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കലൂര്‍ ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയം ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് വേദിയാകുന്നത്. 2014ല്‍ ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലായിരുന്നു അവസാന മത്സരം.