Connect with us

Kerala

പെണ്‍കുട്ടികള്‍ക്കെതിരായ അധ്യാപകന്റെ പ്രസംഗം; എസ്എഫ്‌ഐ ഇന്ന് വത്തക്കയുമേന്തി മാര്‍ച്ച് നടത്തും

Published

|

Last Updated

കോഴിക്കോട്: പെണ്‍കുട്ടികള്‍ക്കെതിരായ ഫാറൂഖ് ട്രെയിനിംഗ് കോളജ് അധ്യാപകന്റെ പ്രസംഗം വിവാദമാകുന്നു. കോളജിലെ അസിസ്റ്റന്റ് പ്രൊഫസറായ ജവഹര്‍ മുനവറിന്റെ പരാമര്‍ശമാണ് വന്‍പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നത്.
പെണ്‍കുട്ടികള്‍ക്കെതിരെ അദ്ദേഹം നടത്തിയ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നാണ് പ്രതിഷേധമുയര്‍ന്നത്. ഫാമിലി കൗണ്‍സിലിംഗിനിടെയാണ് അധ്യാപകന്‍ വിദ്യാര്‍ഥിനികളെ അപമാനിക്കുന്ന പരാമര്‍ശം നടത്തിയത്.

ഭൂരിപക്ഷവും മുസ്‌ലിം പെണ്‍കുട്ടികള്‍ പഠിക്കുന്ന കോളജില്‍ അവരുടെ വസ്ത്ര ധാരണം മത ശാസനകള്‍ക്ക് വിരുദ്ധമാണെന്നും അധ്യാപകന്‍ പ്രസംഗത്തില്‍ പറയുന്നു. പര്‍ദ പൊക്കിപ്പിടിച്ച് ലഗിന്‍സും കാണിച്ചാണ് പെണ്‍കുട്ടികള്‍ ക്യാമ്പസില്‍ നടക്കുന്നത്.
ഇങ്ങനെ വസ്ത്രം ധരിക്കുന്ന കുട്ടികള്‍ക്ക് സ്വര്‍ഗം ലഭിക്കില്ലെന്നും രക്ഷിതാക്കള്‍ ബോധവത്ക്കരിക്കണമെന്നുമാണ് അധ്യാപകന്റെ ഉപദേശം. സോഷ്യല്‍ മീഡിയയില്‍ പ്രസംഗം വിവാദമായതോടെ കെ എസ് യു ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി സംഘടനകളാണ് ഇതിനെതിരെ പ്രതിഷേധവുമായി രംഗത്ത് എത്തിയത്.

ഫാറൂഖ് കോളജില്‍ വിദ്യാര്‍ഥികളെ മര്‍ദ്ദിച്ച അധ്യാപകര്‍ക്കെതിരെയുള്ള പ്രതിഷേധം കെട്ടടങ്ങും മുമ്പാണ് ട്രെയിനിംഗ് കോളേജിലെ വിദ്യാര്‍ഥിനികളെ അപമാനിക്കുന്ന അധ്യാപകന്റെ പ്രസംഗവും പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കുന്നത്.
ഇന്ന് എസ് എഫ് ഐ വനിതാവിഭാഗം ഫറൂഖ് കോളജിലേക്ക് വത്തക്കയുമേന്തി മാര്‍ച്ച് നടത്തുമെന്നറിയിച്ചിട്ടുണ്ട്. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ആരോപണ വിധേയനായ അധ്യാപകനില്‍ നിന്നും ഇന്ന് വിശദീകരണം തേടുമെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.

Latest