വീട്ടമ്മയുടെ കൊലപാതകം: അസാം സ്വദേശി പിടിയില്‍

Posted on: March 19, 2018 9:53 am | Last updated: March 19, 2018 at 1:05 pm

എറണാകുളം: പുത്തന്‍വേലിക്കരയില്‍ വീട്ടമ്മയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അസാം സ്വദേശി പിടിയില്‍. ഇയാളാണ് കൊലക്ക് പിന്നിലെന്ന് പോലീസ് പറഞ്ഞു.

പുത്തന്‍വേലിക്കര ഡേവിസിന്റെ ഭാര്യ മോളി(60)യെയാണ് ഇന്ന് കാലത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മാനസിക വൈകല്യമുള്ള മകനോടൊപ്പമാണ് ഇവര്‍ കഴിഞ്ഞിരുന്നത്.