റിനോ ബ്ലാസ്റ്റേഴ്‌സ് വിടുന്നു

Posted on: March 19, 2018 6:05 am | Last updated: March 19, 2018 at 12:38 am

കൊച്ചി: കേരളാബ്ലാസ്റ്റേഴ്‌സില്‍ നിന്നും പ്രതിരോധനിര താരം റിനോ ആന്റോയും ചുവടുമാറ്റുന്നു. റിനോയുടെ മുന്‍ ക്ലബ്ബായ ബംഗളുരു എഫ് സിയിലേക്കാണ് താരം മടങ്ങുന്നതെന്നാണ് സൂചന. ബ്ലാസ്റ്റേഴ്‌സുമായിട്ടുള്ള കരാര്‍ റിനോ ആന്റോ ഇതുവരെ പുതുക്കിയിട്ടില്ല. സൂപ്പര്‍കപ്പിനുശേഷമാകും റിനോ പുതിയക്ലബ്ബിലേക്ക് പോകുക.നാലാം സീസണില്‍ ഡ്രാഫ്റ്റ് വഴിയാണ് റിനോയെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്.

എന്നാല്‍ പരിക്കിനെത്തുടര്‍ന്ന് പല മത്സരങ്ങളും നഷ്ടമായി. പരിക്കിനുള്ള സാധ്യത കണക്കിലെടുത്ത് താരവുമായുള്ള കരാര്‍ പുതുക്കേണ്ടതില്ലെന്നാണ് ടീം മാനേജ്‌മെന്റിന്റെ നിലപാട്. അതേമയം, റിനോയോ ബ്ലാസ്റ്റേഴ്‌സ് ടീം മാനേജ്‌മെന്റോ ഇതുവരെ പ്രതികരിച്ചിട്ടില്ല. 2013 മുതല്‍ 2017 ഐ ലീഗില്‍ ബംഗളുരൂ എഫ്.സിയുടെ താരമായിരുന്നു റിനോ. 2015ല്‍ അത്്‌ലറ്റികോ ഡീ കൊല്‍ക്കത്തക്കും 2016ല്‍ കേരള ബ്ലാസ്റ്റേഴ്‌സിനായും റിനോ കളത്തിലിറങ്ങിയിട്ടുണ്ട്.