Connect with us

Gulf

'റീ ടേണ്‍' ഇന്ന് ഉദ്ഘാടനം ചെയ്യും

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ പ്രവാസികള്‍ക്കായി നടപ്പാക്കുന്ന “റീ ടേണ്‍” പദ്ധതിയുടെയും പ്രൊഫഷണലുകളെ ലക്ഷ്യമിട്ടുള്ള സ്റ്റാര്‍ട്ട് അപ്പ് പദ്ധതിയുടെയും ഉദ്ഘാടനം ഇന്ന് ഉച്ചക്ക് 12ന് മുഖ്യമന്ത്രി നിര്‍വഹിക്കും. പ്രവാസി പുനരധിവാസം ലക്ഷ്യം വച്ച് നോര്‍ക്ക റൂട്ട്‌സുമായി സഹകരിച്ചാണ് റീ-ടേണ്‍ പദ്ധതി നടപ്പാക്കുന്നത്.

റീ-ടേണ്‍ പദ്ധതി പ്രകാരം വരുമാന ദായകമായ ഏതൊരു സംരംഭം ആരംഭിക്കാനും പരമാവധി 20 ലക്ഷം രൂപ ആറ് മുതല്‍ ഏഴ് ശതമാനം വരെ പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കും. 18 നും 65 നും മധ്യേ പ്രായമുള്ളവരും പ്രവാസ ജീവിതത്തിന് ശേഷം നാട്ടില്‍ സ്ഥിര താമസക്കാരുമായ സംരംഭകര്‍ക്കാണ് വായ്പ അനുവദിക്കുന്നത്. പദ്ധതി അടങ്കലിന്റെ 15 ശമതാനം വരെ മൂലധന സബ്‌സിഡിയും (പരമാവധി 3 ലക്ഷം രൂപ) വായ്പ തിരിച്ചടവിന്റെ ആദ്യ നാലു വര്‍ഷങ്ങളില്‍ മൂന്ന് ശതമാനം പലിശ സബ്‌സിഡിയും നോര്‍ക്ക റൂട്ട്‌സ് അനുവദിക്കും.

സ്റ്റാര്‍ട്ട്-അപ് പദ്ധതിയുടെ ഭാഗമായി 40 വയസ്സുവരെയുള്ള പ്രൊഫഷണലുകള്‍ക്ക് അവരുടെ യോഗ്യതയുമായി ബന്ധപ്പെട്ട വരുമാനദായകമായ ഏതൊരു നിയമാനുസൃത സംരംഭവും ആരംഭിക്കാന്‍ വായ്പ ലഭിക്കും. ഒ ബി സി വിഭാഗത്തിലെ പ്രൊഫഷണലുകള്‍ക്ക് വായ്പതുകയുടെ 20 ശതമാനം(പരമാവധി രണ്ട് ലക്ഷം രൂപ) പിന്നാക്ക വിഭാഗ വികസന വകുപ്പ് സബ്‌സിഡിയായി അനുവദിക്കും.

ഇന്ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ പിന്നാക്ക ക്ഷേമമന്ത്രി എ കെ ബാലന്‍ അധ്യക്ഷനാകും. ശശിതരൂര്‍ എം പി മുഖ്യാതിഥിയായിരിക്കും, കെ മുരളീധരന്‍, കെ വി അബ്ദുള്‍ഖാദര്‍, കെ വരദരാജന്‍, സംഗീത് ചക്രപാണി, കെ ടി ബാലഭാസ്‌ക്കരന്‍, ആനക്കൈ ബാലകൃഷ്ണന്‍ പ്രസംഗിക്കും.

 

Latest