മലയാളി വിദ്യാര്‍ഥിനി ജിദ്ദയില്‍ മുങ്ങിമരിച്ചു

Posted on: March 18, 2018 8:03 pm | Last updated: March 18, 2018 at 8:03 pm
SHARE

ജിദ്ദ: മലയാളി വിദ്യാര്‍ഥിനി ജിദ്ദയില്‍ നീന്തല്‍കുളത്തില്‍ മുങ്ങി മരിച്ചു. കോഴിക്കോട് കൊടുവള്ളി കളരാന്തിരി സ്വദേശി പൊയില്‍തൊടുക അബ്ദുല്‍ ലത്തീഫിന്റെ മകള്‍ ഫിദ (14) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി റിഹേലയില്‍ നടന്ന കൊടുവള്ളി കെ.എം.സി.സി കുടുംബ സംഗമത്തിനിടെയാണ് അപകടം.

നീന്തല്‍ കുളത്തില്‍ കുട്ടികള്‍ ഒരുമിച്ച് നീന്താനിറങ്ങിയതായിരുന്നു. നീന്തല്‍ കഴിഞ്ഞ് എല്ലാവരും തിരിച്ചെത്തിയിട്ടും ഫിദയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഫിദയെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ജിദ്ദയിലെ മവാരിദ് സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു.