നിദാഹാസ് ത്രിരാഷ്ട്ര ടിട്വന്റി ഫൈനല്‍: ഇന്ത്യക്ക് മികച്ച തുടക്കം

Posted on: March 18, 2018 7:54 pm | Last updated: March 18, 2018 at 7:56 pm
SHARE

കൊളംബോ: നിദാഹാസ് ത്രിരാഷ്ട്ര ടിട്വന്റി ടൂര്‍ണമെന്റ് ഫൈനലില്‍ ടോസ് നേടിയ ബംഗ്ലാദേശിനെ ബാറ്റിംഗിനയച്ച ഇന്ത്യക്ക് മികച്ച തുടക്കം.അഞ്ച് ഓവറില്‍ 33 റണ്‍സെടുക്കുന്നതിനിടെ ബംഗ്ലാദേശിന് മൂന്ന് വിക്കറ്റ് നഷ്ടമായി. സ്‌കോര്‍ 27 റണ്‍സില്‍ നില്‍ക്കെ 9 പന്തില്‍ 11 റണ്‍സെടുത്ത ദാസിന്റെ വിക്കറ്റാണ് ബംഗ്ലാദേശിന് ആദ്യം നഷ്ടമായത്. വാഷിംങ്ടണ്‍ സുന്ദറിന്റെ പന്തില്‍ റെയിന ക്യാച്ചെടുത്താണ് ദാസിനെ മടക്കിയത്. തൊട്ടുപിന്നാലെ 13 പന്തില്‍ 15 റണ്‍സെടുത്ത ഇഖ്ബാലിനെ താക്കൂറിന്റെ കൈകളിലെത്തിച്ച് ചഹാലും മടക്കി. ക്രീസില്‍ അധികം നേരം പിടിച്ചു നില്‍ക്കാന്‍ അനുവദിക്കാതെ ചഹാല്‍ സര്‍ക്കാറിനെയും പവലിയനിലെത്തിച്ചു. നിലവില്‍ 5 ഓവര്‍ പിന്നിടുമ്പോള്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 33 റണ്‍സ് എന്ന നിലയിലാണ് ബംഗ്ലാദേശ്. റഹ്മാനും റഹീമുമാണ് ക്രീസില്‍.