പുതിയ ബാറുകള്‍ തുറക്കില്ല: മന്ത്രി രാമകൃഷ്ണന്‍

Posted on: March 18, 2018 7:51 pm | Last updated: March 19, 2018 at 9:33 am

കോഴിക്കോട്: സംസ്ഥാനത്ത് പുതിയ ബാറുകള്‍ തുറക്കുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍. ഈ വിഷയത്തില്‍ ആരുമായും ചര്‍ച്ചക്ക് തയ്യാറാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സുപീം കോടതി വിധി അനുസരിച്ചാണ് പൂട്ടിക്കിടന്ന കള്ള് ഷാപ്പുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. അങ്ങനെ ചെയ്തില്ലെങ്കില്‍ അത് കോടതിയലക്ഷ്യമാകും. ഈ വിഷയത്തില്‍ ക്രൈസ്തവ സഭകളുടെ ആശങ്കയും സംശയങ്ങളും ദൂരീകരിക്കാന്‍ തയ്യാറാണ്. യുഡിഎഫിന്റെ ഭരണകാലത്തെ അത്രയും മദ്യശാലകള്‍ ഇപ്പോഴില്ല. തിരഞ്ഞെടുപ്പിന്റെ സമയത്ത് പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങളില്‍ നിന്ന് സര്‍ക്കാറോ എല്‍ഡിഎഫോ പിന്നോട്ട് പോയിട്ടില്ല. മദ്യ നിരോധനമല്ല, മദ്യവര്‍ജനമാണ് എല്‍ഡിഎഫിന്റെ നയമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.