രാജ്യസഭാ തിരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് മാണി

Posted on: March 18, 2018 7:31 pm | Last updated: March 19, 2018 at 8:55 am
SHARE

കോട്ടയം: രാജ്യസഭാ തിരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെഎം മാണി. മുന്നണി ബന്ധം സംബന്ധിച്ച് തീരുമാനമെടുക്കാത്തതുകൊണ്ടാണ് ഈ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നിലപാട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമെടുക്കുമെന്നും ബിജെപി നേതാവ് കൃഷ്ണദാസുമായുള്ള കൂടിച്ചാഴ്ച സൗഹൃദപരം മാത്രമാണെന്നും മാണി പറഞ്ഞു.

സര്‍ക്കാറിന്റെ മദ്യ നയത്തെയും മാണി വിമര്‍ശിച്ചു. മദ്യത്തിന്റെ ലഭ്യത വര്‍ധിപ്പിക്കുന്നതാണ് പുതിയ മദ്യനയമെന്നും കാര്‍ഷിക വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയമാണെന്നും മാണി പറഞ്ഞു.

മുന്നണി പ്രവേശനം സംബന്ധിച്ച നിലപാട് വ്യക്തമാക്കണമെന്ന് ഇന്നു നടന്ന സ്റ്റിയറിങ് കമ്മറ്റി യോഗത്തില്‍ ആവശ്യമുയര്‍ന്നിരുന്നു. മുന്നണി പ്രവേശനം നീണ്ടുപോകുന്നതിനെതിരെ യോഗത്തില്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചു. യു.ഡി. എഫിലേക്ക് മടങ്ങണമെന്ന് ഒരു വിഭാഗവും എല്‍.ഡി.എഫിനൊപ്പം ചേരണമെന്ന് മറ്റൊരു വിഭാഗവും ആവശ്യപ്പെട്ടു.

 

LEAVE A REPLY

Please enter your comment!
Please enter your name here