ഉത്തര്‍പ്രദേശിലേത് ഏറ്റവും മികച്ച ഭരണം; ഉപതിരഞ്ഞെടുപ്പ് ഫലം സര്‍ക്കാറിന്റെ വിലയിരുത്തല്‍ അല്ല: അമിത് ഷാ

Posted on: March 18, 2018 5:53 pm | Last updated: March 18, 2018 at 5:53 pm
SHARE

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലെ ഫലം സംസ്ഥാന സര്‍ക്കാറിന്റെ വിലയിരുത്തല്‍ അല്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഏറ്റവും മികച്ച ഭരണം കാഴ്ചവെക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് ഉത്തര്‍പ്രദേശെന്നും തിരഞ്ഞെടുപ്പ് ഫലത്തെ പാര്‍ട്ടി ഗൗരവത്തോടെയാണ് കാണുന്നതന്നും അമിത് ഷാ പറഞ്ഞു.