Connect with us

Techno

24 മണിക്കൂര്‍ കൊണ്ട് വീട് നിര്‍മിക്കാം; ചെലവ് വെറും രണ്ടര ലക്ഷം രൂപ!

Published

|

Last Updated

ടെക്‌സാസ്: വീട് എല്ലാവരുടെയും സ്വപനമാണ്. എന്നാല്‍ പലര്‍ക്കും ജീവിതാന്ത്യം വരെ ആ സ്വപ്‌നം പൂവണിയിക്കാന്‍ സാധിക്കില്ല. വീട് നിര്‍മാണത്തിന് ആവശ്യമായ ചെലവ് തന്നെ മുഖ്യകാരണം. ലോകത്തെ 120 കോടി നഗരവാസികള്‍ക്ക് സ്വന്തമായി വീടില്ലെന്നാണ് സുസ്ഥിര പഠന ഗവേഷണമായ ഡബ്ല്യൂ ആര്‍ ഐ റോസ് സെന്റര്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇവിടെയാണ് ഭവണ നിര്‍മാണ രംഗത്ത് ത്രീഡി പ്രിന്റിംഗ് സാങ്കേതിക വിദ്യയുടെ സാധ്യത തെളിയുന്നത്.

ത്രീഡി പ്രിന്റിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഐകണ്‍ എന്ന സ്ഥാപനം 24 മണിക്കൂര്‍ കൊണ്ട് വീടെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാമെന്ന് അവകാശപ്പെടുന്നു. 600 മുതല്‍ 800 സ്‌ക്വയര്‍ഫീറ്റ് വരെ വിസ്തൃതിയുള്ള വീടിന് നിര്‍മാണചെലവ് വെറും നാലായിരം ഡോളര്‍ മാത്രം. അതായത് ഏകദേശം 2.6 ലക്ഷം ഇന്ത്യന്‍ രൂപ. ഓസ്റ്റിനിലെ ടെക്‌സാസില്‍ നടക്കുന്ന എസ് എക്‌സ് എസ് ഡബ്ല്യ ഫെസ്റ്റിവലിലാണ് ന്യൂസ്‌റ്റോറി എന്ന് പേരിട്ട തങ്ങളുടെ ഭവന പദ്ധതി ഐകണ്‍ അവതരിപ്പിച്ചത്.

സുരക്ഷക്കും, ഉപയോഗക്ഷമതക്കും ഒട്ടും കുറവ് വരുത്താതെയുള്ള നിര്‍മാണരീതിയാണ് തങ്ങളുടേതെന്ന് കമ്പനി അവകാശപ്പെടുന്നു. 2019ല്‍ എല്‍സാല്‍വഡോറില്‍ ഇത്തരത്തിലുള്ള നൂറ് വീടുകള്‍ പണികഴിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി.

 

Latest