Connect with us

National

ശശികലയുടെ ഭര്‍ത്താവ് ആശുപത്രിയില്‍; നില ഗുരുതരം

Published

|

Last Updated

ബെംഗളൂരു: ജയലളിതയുടെ തോഴി വികെ ശശികലയുടെ ഭര്‍ത്താവ് എം നടരാജന്‍ ഗുരുതരാവസ്ഥയില്‍. ശ്വാസകോശ അണുബാധ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ ബെംഗളൂരുവിലെ ഗ്ലെനഗേള്‍സ് ഗ്ലോബല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നടരാജന്‍ കഴിയുന്നത്. നില ഗുരുതരമാണെന്ന് അശുപത്രി അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം നവംബറിലും നടരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അന്ന് ചെന്നൈ ആശുപത്രിയില്‍ വെച്ച് കിഡ്‌നി- കരള്‍ മാറ്റിവെക്ക് വിധേയനാക്കിയിരുന്നു. ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുകയാണ് നിലവില്‍ ശശികല.

---- facebook comment plugin here -----

Latest