ഫേസ്ബുക്കില്‍ സര്‍ക്കാര്‍ വിരുദ്ധ പോസ്റ്റ് :ജമ്മുവില്‍ ഡോക്ടറെ പുറത്താക്കി

Posted on: March 18, 2018 2:45 pm | Last updated: March 18, 2018 at 2:45 pm

ജമ്മു: ഫേസ്ബുക്കില്‍ സര്‍ക്കാര്‍ വിരുദ്ധ പോസ്റ്റിട്ട ജമ്മു സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടറെ സംസ്ഥാന സര്‍ക്കാര്‍ പുറത്താക്കി. അനസ്‌തേഷ്യ വിഭാഗം രജിസ്റ്റാര്‍ അമിത് കുമാറിനെയാണ് പുറത്താക്കിയത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ സര്‍ക്കാര്‍ വിരുദ്ധ പോസ്റ്റുകള്‍ പ്രചരിപ്പിക്കരുതെന്ന നിയമം ലംഘിച്ചതിനാലാണ് പുറത്താക്കിയതെന്ന് അധിക്യതര്‍ പറയുന്നു. മൂന്ന് വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തിലാണ് അമിത് കുമാറിനെ നിയമിച്ചിരുന്നത്.