കൊല്ലത്ത് എ ടി എം തകര്‍ത്ത് ഒരു ലക്ഷത്തിലധികം കവര്‍ന്നു

Posted on: March 18, 2018 1:04 pm | Last updated: March 18, 2018 at 1:04 pm

കൊല്ലം: തഴുത്തലയിലെ ഇന്ത്യാ വണ്‍ എ ടി എം തകര്‍ത്ത മോഷ്ടാക്കള്‍ മെഷീനില്‍നിന്നും ഒരു ലക്ഷത്തിലധികം രൂപ കവര്‍ന്നു.

ഇന്ന് പുലര്‍ച്ചെ എ ടി എമ്മിലെത്തിയയാളാണ് മോഷണം നടന്നത് ആദ്യം കാണുന്നത്. എ ടി എം പൊളിച്ച മോഷ്ടാക്കള്‍ പിന്നീട് ഇതിന് തീയിട്ടു. എ ടി എമ്മിനുള്ളിലെ സിസിടിവിയും നശിപ്പിക്കാന്‍ ശ്രമം നടന്നിട്ടുണ്ട്. സംഭവത്തില്‍ കൊട്ടിയത്തിന് സമീപമുള്ള അന്യ സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്.