മലപ്പുറത്ത് ഗ്യാസ് ടാങ്കര്‍ലോറി മറിഞ്ഞു

Posted on: March 18, 2018 11:33 am | Last updated: March 18, 2018 at 11:33 am
SHARE

മലപ്പുറം: തിരൂര്‍ക്കാടിന് സമീപം അരിപ്രയില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞു. ഇതേത്തുടര്‍ന്ന് ദേശീയ പാതയിലൂടെയുള്ള ഗതാഗതം വഴിതിരിച്ചുവിടുകയാണ്.

അപകടത്തില്‍പ്പെട്ട ടാങ്കര്‍ ലോറിയില്‍നിന്നും നേരിയ തോതില്‍ ഗ്യാസ് ചോരുന്നതായി സംശയമുണ്ട്. മറ്റൊരു ടാങ്കറെത്തി ഗ്യാസ് ഇതിലേക്ക് മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. പാലക്കാടേക്ക് പോവുകയായിരുന്ന ടാങ്കര്‍ ഇന്ന് പുലര്‍ച്ചയോടെയാണ് മറിഞ്ഞത്.