മൈതാനത്ത് ഉറങ്ങിക്കിടന്ന രണ്ട് പേര്‍ ബസ് കയറി മരിച്ചു

Posted on: March 18, 2018 9:21 am | Last updated: March 18, 2018 at 5:21 pm

പാലക്കാട്: മണ്ണാര്‍കാട് കുന്തിപ്പുഴയില്‍ ബസുകള്‍ നിര്‍ത്തിയിടുന്ന മൈതാനത്ത് ഉറങ്ങിക്കിടന്നവരില്‍ രണ്ട് പേര്‍ ബസ്‌കയറി മരിച്ചു. കുഴല്‍ക്കിണര്‍ ജോലിക്കെത്തിയ ജാര്‍ഖണ്ഡ് സ്വദേശികളാണ് മരിച്ച രണ്ട് പേരും. ഗുരുതരമായി പരുക്കേറ്റ മറ്റൊരാള്‍ ചികിത്സയിലാണ്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം.

എന്നാല്‍ ഏറെ വൈകി നാട്ടുകാരാണ് രക്തത്തില്‍ കുളിച്ച നിലയില്‍ ഇവരെ കണ്ടെത്തുന്നത്. അപകടത്തിന്റെ ദ്യശ്യങ്ങള്‍ സമീപത്തെ പെട്രോള്‍ പമ്പിന്റെ സിസിടിവി ദ്യശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. അപകടം നടന്ന വിവരം ബസ് ജീവനക്കാര്‍ അറിഞ്ഞിട്ടില്ലെന്നാണ് കരുതുന്നത്. പോലീസ് വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.