Connect with us

Alappuzha

യന്ത്രത്തകരാര്‍: നാവികസേനാ ഹെലിക്കോപ്റ്റര്‍ മുഹമ്മ പാടത്തിറക്കി

Published

|

Last Updated

ആലപ്പുഴ: യന്ത്രത്തകരാര്‍ മൂലം നാവികസേനയുടെ ഹെലികോപ്റ്റര്‍ അടിയന്തരമായി പാടത്തിറക്കി. ആലപ്പുഴ മുഹമ്മ കാവുങ്കല്‍ കെ.പി. മെമ്മോറിയല്‍ സ്‌കൂള്‍ ഗ്രൗണ്ടിനോട് ചേര്‍ന്ന വടക്കേകരി പാടത്തിലാണ് സേനയുടെ ചേതക് ഹെലിക്കോപ്റ്റര്‍ ഇറക്കിയത്.

തിരുവനന്തപുരത്ത് നിന്ന് മുംബൈക്ക് പോകുകയായിരുന്ന ഹെലികോപ്റ്റര്‍ കോക്പിറ്റില്‍ അപായ സിഗ്‌നല്‍ കണ്ടതിനെ തുടര്‍ന്നാണ് അടിയന്തരമായി ഇറക്കിയത്.

രണ്ട് പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നതെന്നും ആര്‍ക്കും പരുക്കില്ലെന്നും നാവികസേന അറിയിച്ചു. പാടത്തിന് ഉറപ്പുള്ളതിനാല്‍ ഹെലിക്കോപ്റ്റര്‍ മണ്ണില്‍ പൂണ്ടുപോയില്ല.

Latest