Connect with us

National

ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരണം, ബിജെപിക്കെതിരെ വിശാല സഖ്യം: കോണ്‍ഗ്രസ്

Published

|

Last Updated

ന്യൂഡല്‍ഹി: ബിജെപിക്കെതിരെ പൊതുതിരഞ്ഞെടുപ്പില്‍ സമാനചിന്താഗതിക്കാരുമായി സഹകരിക്കുമെന്ന് എഐസിസി പ്ലീനറി സമ്മേളനം. പൊതുപരിപാടിയുടെ അടിസ്ഥാനത്തില്‍ സഖ്യരൂപവത്കരണമാണ് പ്ലീനറിസമ്മേളനത്തിലെ രാഷ്ട്രീയ പ്രമേയം നിര്‍ദേശിക്കുന്നത്. ഇപ്പോഴുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഉപേക്ഷിച്ച് പഴയ ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ക്കുന്ന പ്രമേയം കൂറുമാറ്റക്കാരെ ആറ് വര്‍ഷത്തേക്ക് അയോഗ്യരാക്കണമെന്ന നിയമം പാസ്സാക്കണമെന്നും ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നത് ഭരണഘടനാ വിരുദ്ധമാണ്. ഇത് രാജ്യത്തെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുമന്നും കോണ്‍ഗ്രസ് രാഷ്ട്രീയ പ്രമേയത്തില്‍ വ്യക്തമാക്കി.

രാജ്യത്ത് ആഭ്യന്തര ക്രമസമാധാനം തകരുകയാണ്. ഭീകരതക്കെതിരായ നടപടിയുടെ പേരില്‍ രാജ്യത്തെ വിഭജിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. കാശ്മീരിലെ പ്രശ്‌നങ്ങള്‍ ദിനംപ്രതി വഷളാകുന്നു. രാജ്യത്തിന്റെ മതേതര മൂല്യങ്ങള്‍ തകര്‍ക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാത്ത പ്രസ്ഥാനങ്ങളാണ് ആര്‍എസ്എസും ബിജെപിയെന്നും പ്രമേയത്തില്‍ പറയുന്നു.

---- facebook comment plugin here -----

Latest