അടിമുടി മാറി രാഹുലിന്റെ ട്വിറ്റര്‍ അക്കൗണ്ട്

Posted on: March 17, 2018 1:00 pm | Last updated: March 18, 2018 at 9:44 am

ന്യൂഡല്‍ഹി: എഐസിസി പ്ലീനറി സമ്മേളനം ഡല്‍ഹിയില്‍ പുരോഗമിക്കവേ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ പേജും അടിമുടി മാറിയത് പ്രവര്‍ത്തകര്‍ക്ക് സര്‍പ്രൈസ് ആയി. ഓഫീസ് ഓഫ് ആര്‍ ജി എന്നറിയപ്പെട്ടിരുന്ന രാഹുലിന്റെ ട്വിറ്റര്‍ അക്കൗണ്ടിന്റെ പേര് രാഹുല്‍ ഗാന്ധി എന്നാക്കി. പ്രവര്‍ത്തകരുടെ ഏറെ നാളുകളായുള്ള ആവശ്യത്തെ തുടര്‍ന്നാണ് പേര് മാറ്റം.

തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലടക്കം സാമൂഹ മാധ്യമങ്ങളെ കൂടുതലായി ഉപയോഗപ്പെടുത്താന്‍ കോണ്‍ഗ്രസ് നീക്കം തുടങ്ങിയിട്ടുണ്ട്. നേരത്തെ ഉണ്ടായിരുന്ന ചിത്രത്തിന് പകരം രാഹുലിന്റെ പുതിയ ചിത്രവും നല്‍കിയിട്ടുണ്ട്. 2015ലാണ് രാഹുല്‍ ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങിയത്. 61 ലക്ഷത്തിലധികം പേരാണ് രാഹുലിന്റെ ട്വിറ്റര്‍ പേജ് നിലവില്‍ പിന്തുടരുന്നത്.